പെനാൾട്ടിയിൽ ഓസ്ട്രേലിയ വീണു, നോർവേ ലോകകപ്പ് ക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രാൻസിൽ നടക്കുന്ന വനിതാ ഫുട്ബോൾ ലോകകപ്പിൽ നിന്ന് ഓസ്ട്രേലിയ പുറത്ത്. ഇന്ന് നടന്ന ശക്തമായ പോരാട്ടത്തിൽ നോർവേയാണ് ഓസ്ട്രേലിയയെ മറികടന്നത്. പെനാൾട്ടി ഷൂട്ടൗറ്റ്യ് വരെ മത്സരം ഇന്ന് നീണ്ടു നിന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഹെർലോവ്സനിലൂടെ നോർവേ മുന്നിൽ എത്തി. എങ്കിലും ശക്തമായി പൊരുതിയ ഓസ്ട്രേലിയ നൈറ്റിലൂടെ രണ്ടാം പകുതിയിൽ സമനില പിടിച്ചു. നൈറ്റിന്റെ ഒരു കോർണർ നേരെ ഗോൾ പോസ്റ്റിൽ കയറുകയായിരുന്നു.

1-1 എന്ന് സ്കോർ നിൽക്കുമ്പോൾ ഓസ്ട്രേലിയ സെന്റർ ബാക്ക് കെന്നഡി ചുവപ്പ് കണ്ടത് ഓസ്ട്രേലിയക്ക് വിനയായി. എക്സ്ട്രാ ടൈമിൽ 10 പേരുമായായിരുന്നു ഓസ്ട്രേലിയ കളിച്ചത്. എന്നിട്ടും ഷൂട്ടൗട്ട് വരെ കളി എത്തിക്കാൻ ഓസ്ട്രേലിയക്ക് ആയി. പക്ഷെ ഷൂട്ടൗട്ടിൽ എല്ലാം പിഴച്ചു. ഓസ്ട്രേലിയയുടെ ക്യാപ്റ്റൻ സാം കെർ ഉൾപ്പെടെ രണ്ട് പേരുടെ കിക്കുകൾ പുറത്ത്. 4-1ന് വിജയിച്ച് നോർവേ ക്വാർട്ടറിലും.