ബാഴ്സയെ സമനിലയിൽ പിടിച്ച് കിരീടത്തോട് അടുത്ത് അത്ലറ്റിക്കോ മാഡ്രിഡ്

- Advertisement -

വനിതാ ലാലിഗ കിരീടം അത്ലറ്റിക്കോ മാഡ്രിഡിലേക്ക് അടുക്കുന്നു. ഒന്നാം സ്ഥാനത്തേക്ക് കടക്കാനുള്ള സുവർണ്ണാവരം ഇന്നലെ ബാഴ്സലോണ പാഴാക്കിയതോടെ ആണ് കിരീട പ്രതീക്ഷകൾക്ക് മങ്ങലേറ്റത്. ഇന്നലെ ബാഴ്സയിൽ വെച്ച് നടന്ന അത്ലറ്റിക്കോ മാഡ്രിഡും ബാഴ്സയുമായുള്ള ടോപ്പ് ഓഫ് ദി ടേബിൽ പോരാട്ടം സമനിലയിൽ അവസാനിക്കുക ആയിരുന്നു.

ഒരോ ഗോൾ വീതം അടിച്ചാണ് ഇരുടീമുകളും പിരിഞ്ഞത്. ബാഴ്സയ്ക്കായി ആൻഡ്രേസ ആൽവേസും അത്ലറ്റിക്കോ മാഡ്രിഡിനായി സോണിയയുമാണ് ഗോൾ നേടിയത്. ഇപ്പോഴും ലീഗ് ടേബിളിൽ ഒരു പോയന്റിന് അത്ലറ്റിക്കോ മാഡ്രിഡ് ലീഡ് ചെയ്യുകയാണ്. ഇനി 8 മത്സരങ്ങൾ മാത്രമെ ലീഗിൽ ശേഷിക്കുന്നുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement