നാളെ ഏഷ്യൻ അവാർഡുകൾ, മികച്ച താരമാകാൻ സാം കെർ

- Advertisement -

നാളെ ബാങ്കോകിൽ എ ഫ് സിയുടെ ഏഷ്യൻ ഫുട്ബോൾ അവാർഡുകൾ പ്രഖ്യാപിക്കും. ഏഷ്യൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരങ്ങൾ അടക്കം പ്രഖ്യാപിക്കുന്ന ചടങ്ങിൽ വനിതാ ഫുട്ബോളറാകാൻ തയ്യാറാവുകയാണ് സാം കെർ. കരിയറിന്റെ മികച്ച ഫോമിലുള്ള കെർ തന്നെ ഇത്തവണ ഏഷ്യയിലെ ഏറ്റവും മികച്ച വനിതാ താരം ആകുമെന്നാണ് കരുതപ്പെടുന്നത്.

ഇപ്പോ ഓസ്ട്രേലിയൻ ലീഗിൽ പെർത്ത് ഗ്ലോറിക്ക് വേണ്ടി മിന്നുന്ന ഫോമിലാണ് സാം കെർ. ഈ വർഷം അമേരിക്കൻ വുമൺ സോക്കർ ലീഗിൽ സ്കൈ ബ്ലൂ എഫ് സിക്ക് കളിച്ച സാം കെർ അവിടെ ഗോൾ സ്കോറിംഗിൽ റെക്കോർഡ് ഇട്ടിരുന്നു. 17 ഗോൾ എന്ന അമേരിക്കൻ സോക്കർ ലീഗിലെ ഒരു സീസണിലെ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് ഇട്ട കെർ തന്നെ ആയിരുന്നു നാഷണൽ വുമൺ സോക്കർ ലീഗിലെ സീസണിലെ മോസ്റ്റ് വാല്യുബൾ പ്ലയറും.

ഓസ്ട്രേലിയയുടെ ജേഴ്സിയിലും മികച്ച ഫോമിലാണ് കെർ. അവസാന 6 മത്സരങ്ങളിക് 11 ഗോളുകൾ അടിച്ചുകൂട്ടിയ കെർ ഓസ്ട്രേലിയയുടെ മികച്ച ഫോമിന്റെ‌ നട്ടെല്ലാണ്. ഓസ്ട്രേലിയയെ ഫുട്ബോൾ റാങ്കിംഗിൽ ആറാമതാണ് ഇപ്പോൾ ഓസ്ട്രേലിയ. പുതിയ റാങ്കിംഗിൽ അഞ്ചിൽ എത്തും ഓസ്ട്രേലിയ. രാജ്യത്തിലും ഫുട്ബോൾ ലോകത്തും മികച്ച ആരാധക പിന്തുണയുള്ള 24കാരിയായ കെർ ലോക ഫുട്ബോളറാകുന്ന കാലവും വിദൂരമല്ല എന്നാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്.

പക്ഷെ നാളെ കെറിന് ഏഷ്യൻ ഫുട്ബോളർ ആവുക എളുപ്പമാകില്ല. ലിയോണിന് ചാമ്പ്യൻസ് ലീഗ് നേടി കൊടുത്ത സാകി കുമാഗിയയും കൊറിയയുടെ യുവ താരം സുങ് ഹ്യാം സിമും വനിതാ ഫുട്ബോളറാകാനുള്ള മൂന്നു നോമിനേഷനുകളിൽ കെറിനൊപ്പം ഉണ്ട്. കെർ ഏഷ്യൻ ഫുട്ബോളറായാൽ അവസാന നാലു വർഷത്തിൽ മൂന്നാമത്തെ ഓസ്ട്രേലിയൻ താരമാകും ഈ അവാഎഡ് സ്വന്തമാക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement