വനിതാ ഏഷ്യാ കപ്പിന് ഇന്ന് തുടക്കം

വനിതാ ഏഷ്യാ കപ്പിന് ഇന്ന് ജോർദാനിൽ തുടക്കം. ഇന്ന് ആദ്യ മത്സരത്തിൽ ചൈന തായ്ലാന്റിനെയും ജോർദാൻ ഫിലിപ്പെയിംസിനെയും നേരിടും. എട്ടു ടീമുകളാണ് 15 ദിവസം നീണ്ടു നിൽക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ആദ്യ അഞ്ചു സ്ഥാനക്കാർക്ക് ലോകകപ്പ് യോഗ്യത ലഭിക്കും എന്നുള്ളത് കൊണ്ട് എട്ടു ടീമുകളും പ്രതീക്ഷയോടെയാണ് എഷ്യാ കപ്പിനെ കാണുന്നത്.

ജപ്പാനാണ് നിലവിലെ ഏഷ്യാ കപ്പ് ചാമ്പ്യൻ. എന്നാൽ ഇത്തവണ ഏഷ്യാകപ്പിലെ ഫേവറിറ്റ്സ് ഓസ്ട്രേലിയ ആണ്. സാം കെർ അടക്കമുള്ള വൻ താരനിര തന്നെയാണ് ഓസ്ട്രേലിയൻ ടീമിൽ ഉള്ളത്. നാക്കെ കൊറിയക്കെതിരെ ആണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ്ണം, 53 കിലോ വനിത വെയിറ്റ് ലിഫ്റ്റിംഗില്‍ സഞ്ജിത ചാനുവിനു സ്വര്‍ണ്ണ നേട്ടം
Next articleബോക്സിംഗില്‍ ഇന്ത്യയുടെ നമന്‍ തന്‍വാര്‍ ക്വാര്‍ട്ടറില്‍