ഏഷ്യാകപ്പ്; ഓസ്ട്രേലിയയെ സമനിലയിൽ തളച്ച് കൊറിയ

വനിതാ ഏഷ്യാകപ്പിൽ ഫേവറിറ്റ്സ് എന്ന് കരുതപ്പെട്ട ഓസ്ട്രേലിയയെ കൊറിയ സമനിലയിൽ തളച്ചു. ഗോൾരഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്. കൊറിയയ്ക്കായി ചെൽസി താരം ജി സൊ യുൻ ഇന്നലെ നൂറാം രാജ്യാന്തര മത്സരം തികച്ചു.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ജപ്പാൻ എതിരില്ലാത്ത നാലു ഗോളുകൾക്ക് വിയറ്റ്നാമിനെ പരാജയപ്പെടുത്തി. കുമി യൊകൊയമ, എമി നകജിമ, മന, മിന തനക എന്നിവരാണ് ജപ്പാനായി ഇന്നലെ ഗോൾ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial