ഏഴ് വർഷത്തിന് ശേഷം ആഴ്സണലിന് വനിതാ ലീഗ് കിരീടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ആഴ്സണൽ വനിതകൾക്ക് അവരുടെ ഗംഭീര സീസണുള്ള പ്രതിഫലം കിട്ടി. സീസണിൽ ഒരു മത്സരം ബാക്കിയിരിക്കെ ആഴ്സണൽ വനിതാ ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ന് ബ്രൈറ്റണെ തകർത്തെറിഞ്ഞ വിജയമാണ് ആഴ്സണലിന് കിരീടം നേടിക്കൊടുത്തത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ആഴ്സണലിന്റെ വിജയം. ആഴ്സണലിനായി വിവിയനെ മിയദമ, മകാബെ, മെഡ്, വാൻ ഡി ഡോങ്ക് എന്നിവരാണ് ഇന്ന് ഗോളുകൾ നേടിയത്‌.

ഇന്നത്തെ ജയത്തോടെ ലീഗിൽ ആഴ്സണലിന് 19 മത്സരങ്ങളിൽ നിന്ന് 51 പോയന്റായി. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയേക്ക് ഇനി എല്ലാ മത്സരവും വിജയിച്ചാലും ആഴ്സണലിനൊപ്പം എത്താൻ ആവില്ല. ആഴ്സണലിന്റെ മൂന്നാം ലീഗ് കിരീടമാണിത്. ഏഴു വർഷത്തിന് ശേഷമാണ് ആഴ്സണൽ ലീഗ് കിരീടം നേടുന്നത്. ആഴ്സണലിന്റെ മൂന്നാം ലീഗ് കിരീടമാണിത്.