വിവിയെനെ തിരികെ എത്തി, ഗംഭീര വിജയവുമായി ആഴ്സണൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ചാമ്പ്യന്മാരായ ആഴ്സണലിന് തകർപ്പൻ വിജയത്തോടെ തുടക്കം. റൗണ്ട് ഓഫ് 32ൽ നടന്ന ആദ്യ പാദ മത്സരത്തിൽ ഫിയെറെന്റീനയെ ആണ് ആഴ്സണൽ പരാജയപ്പെടുത്തിയത്. ഇറ്റലിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ആഴ്സണലിന്റെ വിജയം. ഡച്ച് താരം വിവിയെനെ ആഴ്സണൽ നിരയിലേക്ക് തിരികെ എത്തിയ മത്സരത്തിൽ താരമായത് വിവിയെനെ തന്നെ.

രണ്ട് ഗോളുകളും ഒരു അസിസ്റ്റും വിവിയെനെ മിയെദെമെ സ്വന്തമാക്കി. വിവിയെനെയെ കൂടാതെ ലിറ്റിലും ഇവാൻസും ആണ് മറ്റു സ്കോറേഴ്സ്. രണ്ടാം പാദ മത്സരം അടുത്ത ആഴ്ച ലണ്ടണിൽ വെച്ച് നടക്കും.