മാഞ്ചസ്റ്റർ സിറ്റിക്ക് അടിതെറ്റി, എഫ് എ കപ്പ് കിരീടം ആഴ്സണലിന്

- Advertisement -

വനിതാ എഫ് എ കോണ്ടിനന്റൽ കപ്പ് ഇത്തവണ ആഴ്സ്ണലിന്. വനിതാ ഫുട്ബോളിൽ ഇംഗ്ലണ്ടിൽ സർവാധിപത്യം നടത്തുന്ന് കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയാണ് ആഴ്സണൽ എഫ് എ കപ്പ് കിരീടം ഉയർത്തിയത്. ഇന്നലെ നടന്ന ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റിയെ ആഴ്സണൽ പരാജയപ്പെടുത്തിയത്.

ആദ്യ പകുതിയിൽ ഡൊമിനിക് ജാൻസെന്റെ ക്രോസിൽ നിന്ന് നെതർലാൻഡ് സ്ട്രൈക്കർ വിവിയെനെ ആണ് കളിയിലെ നിർണായക ഗോൾ നേടിയത്. ആഴ്സലിന്റെ അഞ്ചാം എഫ് എ കപ്പ് കിരീടമാണിത്. അവസാനമായി 2015ലായിരുന്നു ആഴ്സണലിന്റെ കിരീട നേട്ടം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement