ആഴ്സണൽ ഫോർവേഡ് ജോഡി ടൈലർ ഇനി മെൽബൺ സിറ്റിയിൽ

- Advertisement -

ആഴ്സണൽ വനിതാ ടീം താരമായിരുന്ന ഫോർവേഡ് ജോഡി ടൈലർ ക്ലബ് വിട്ടു. കഴിഞ്ഞ ദിവസം ആഴ്സണലുമായി കരാർ അവസാനിച്ച താരം ഓസ്ട്രേലിയൻ ലീഗ് ക്ലബായ മെൽബൺ സിറ്റിയിൽ ചേരുന്നതായി അറിയിച്ചു. ഓസ്ട്രേലിയൻ ലീഗ് കഴിഞ്ഞാൽ താരം അമേരിക്കൺ ക്ലബായ സീറ്റിൽ റെഗിൻ എഫ് സിയിലും ചേരും.

കഴിഞ്ഞ വർഷംഅമേരിക്കൻ ക്ലബായ പോർട്ലാന്റ് ത്രോൺസ് വിട്ടായിരുന്നു ജോഡി ആഴ്സ്ണലിൽ എത്തിയത്. എന്നാൽ പരിക്ക് താരത്തെ പലപ്പോഴും അലട്ടി. വെറും 9 മത്സരങ്ങളെ കഴിഞ്ഞ സീസണിൽ ആഴ്സണലിനായി കളിക്കാൻ ജോഡി ടൈലറിനായുള്ളൂ‌.

ഇംഗ്ലണ്ടിന്റെയും ഫോർവേഡ് താരമാണ് ജോഡി. ഇംഗ്ലണ്ടിനായു ഇതുവരെ‌ 30ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Advertisement