അർജന്റീന വനിതകൾക്ക് ലോകകപ്പ് യോഗ്യത, 2007ന് ശേഷം ഇതാദ്യം

- Advertisement -

അടുത്ത വർഷം ഫ്രാൻസിൽ നടക്കുന്ന വനിതാ ലോകകപ്പിലെ ടിക്കറ്റ് അർജന്റീന ഉറപ്പിച്ചു എന്ന് പറയാം. ഇന്ന് പുലർച്ചെ നടന്ന പ്ലേ ഓഫിന്റെ രണ്ടാ പാദ മത്സരത്തിൽ പനാമയെ സമനിലയിൽ പിടിച്ചതോടെയാണ് അർജന്റീനയുടെ ലോകകപ്പ് ടിക്കറ്റ് ഉറപ്പായത്. പനാമയിൽ വെച്ച് നടന്ന ഇന്നത്തെ മത്സരം 1-1 എന്ന സ്കോറിനാണ് അവസാനിച്ചത്‌. ഇതോടെ അഗ്രിഗേറ്റ് സ്കോർ അർജന്റീന 5-1 പനാമ എന്നായി. ആദ്യ പാദത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് അർജന്റീന പനാമയെ തോൽപ്പിച്ചിരുന്നു.

ഒരു അത്ഭുത ഗോളിലൂടെ ഫ്ലൊറെൻസിയ ആണ് ഇന്ന് അർജന്റീനയ്ക്കായി ഗോൾ നേടിയത്. തീർത്തും അസാധ്യമെന്ന് തോന്നിയ ആങ്കിളിൽ നിന്നായിരുന്നു ഫ്ലൊറെൻസിയയുടെ ഗോൾ. 2007 വനിതാ ലോകകപ്പിന് ശേഷം ഇതാദ്യമായാണ് അർജന്റീന ലോകകപ്പിന് യോഗ്യത നേടുന്നത്. ഇതുവരെ ലോകകപ്പ് യോഗ്യത നേടാത്ത പനാമയുടെ കാത്തിരിപ്പ് ഇനിയും നീളും എന്നും ഇതോടെ ഉറപ്പായി.

Advertisement