ചരിത്രം കുറിച്ച തിരിച്ചുവരവുമായി അർജന്റീന, സ്കോട്ട്‌ലൻഡിനെ പുറത്താക്കി

ഫ്രാൻസിൽ നടക്കുന്ന വനിതാ ലോകകപ്പിൽ അർജന്റീനയുടെ വക വൻ തിരിച്ചുവരവ്. ഇന്ന് സ്കോട്ലൻഡിനെ നേരിട്ട അർജന്റീന 74ആം മിനുട്ടു വരെ 3-0ന് പിറകിലായിരു‌ന്നു. വനിതാ ലോകകപ്പ് ചരിത്രത്തിൽ ഒരു ഗോൾ വരെ നേടിയിട്ടില്ലായിരുന്ന അർജന്റീന അത്ഭുതങ്ങൾ തന്നെയാണ് അവസാന 15 മിനുട്ടിൽ കാണിച്ചത്. ഇഞ്ച്വറി ടൈമിലെ ഗോളടക്കം മൂന്നു ഗോളുകൾ അടിച്ച് അർജന്റീന 3-3ന്റെ സമനില നേടി.

ആ സമനില സ്കോട്ലൻഡിനെ പിന്തള്ളി ഗ്രൂപ്പിൽ അർജന്റീന മൂന്നാമതെത്താനും കാരണമായി. ഒരു പോയന്റു മാത്രമുള്ള സ്കോട്ട്‌ലൻഡ് ഗ്രൂപ്പിൽ അവസാനത്ത് ഫിനിഷ് ചെയ്തു. 2 പോയന്റുള്ള അർജന്റീനയ്ക്ക് ഭാഗ്യമുണ്ടെങ്കിൽ മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒന്നായി നോക്കൗട്ടിലേക്ക് കടക്കാം. അതിന് കാമറൂണും ന്യൂസിലൻഡുമായുള്ള മത്സരവും, ചികിയും തായ്ലന്റുമായുള്ള മത്സരവും സമനിലയിൽ അവസാനിക്കണം.

Previous articleവനിതാ ലോകകപ്പ്; മൂന്നും ജയിച്ച് ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യൻസ്
Next articleകഴിഞ്ഞ ഐലീഗിലെ മികച്ച ഡിഫൻഡർ ചെന്നൈ സിറ്റിയിൽ തുടരും