എഫ് എ കപ്പ് ഫൈനലിൽ ചെൽസിയും ആഴ്സണലും

- Advertisement -

വനിതാ എഫ് എ കപ്പ് ഫൈനലിൽ ചെൽസിയും ആഴ്സണലും ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ചെൽസിയും, എവർട്ടണെ തോൽപ്പിച്ച് ആഴ്സണലും വെംബ്ലിയിലെ ഫൈനൽ ഉറപ്പിക്കുകയായിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ചെൽസിയുടെ സിറ്റിക്കെതിരായ വിജയം. രണ്ട് ഗോളുകളും ഇംഗ്ലീഷ് സ്ട്രൈക്കർ ഫ്രാങ്ക് കിർബിയാണ് നേടിയത്. ചെൽസിയുടെ അവസാന നാലു സീസണികളിലെ മൂന്നാം എഫ് എ കപ്പ് ഫൈനലാണിത്.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എവർട്ടണെ ആഴ്സ്ണൽ തോൽപ്പിച്ചത്. 90ആം മിനുട്ടിലെ ക്യുന്നിന്റെ വിജയഗോളാണ് ആഴ്സണലിനെ വെംബ്ലിയിലേക്ക് എത്തിച്ചത്. തുടക്കത്തിൽ കാർട്ടറിന്റെ ഗോളിലൂടെ ആഴ്സണൽ മുന്നിൽ എത്തിയിരുന്നു എങ്കിലും പെനാൾട്ടിയിലൂടെ കെന്നി എവർട്ടണ് സമനില നൽകുകയായിരുന്നു. 14 തവണ എഫ് എ കപ്പ് നേടിയ ടീമാണ് ആഴ്സ്ണൽ. മെയ് 5നാണ് ഫൈനൽ നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement