
പോർച്ചുഗലിൽ നടക്കുന്ന ആൽഗാർവ് കപ്പിന്റെ ഫൈനൽ മത്സരം ഉപേക്ഷിച്ചു. പ്രതികൂല കാലാവസ്ഥ കാരണം ഫൈനൽ മത്സരം നടത്താൻ കഴിയാത്തതിനാൽ ഹോളണ്ടിനെയും സ്വീഡനേയും ടൂർണമെനിന്റെ സംയുക്ത ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു. കളിക്കാരുടെ സുരക്ഷയാണ് ടൂർണമെന്റിനേക്കാൾ പ്രധാനമെന്ന് ടൂർണമെന്റ് അധികൃതർ അറിയിച്ചു.
ടൂർണമെന്റിലെ മൂന്നാം സ്ഥാനത്തേക്കുള്ള മത്സരത്തിൽ പോർച്ചുഗൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial