വിരമിക്കാൻ തീരുമാനിച്ച് ആഴ്സണൽ ക്യാപ്റ്റൻ അലക്സ് സ്കോട്ട്

ആഴ്സണൽ വനിതാ ടീം ക്യാപ്റ്റൻ അലക്സ് സ്കോട്ട് ഫുട്ബോളിൽ നിന്ന് പൂർണ്ണമായും വിരമിക്കാൻ തീരുമാനിച്ചു. ഈ സീസൺ അവസാനത്തോടെ ആഴ്സണൽ ജേഴ്സിയിൽ നിന്നും സ്കോട്ട് വിടവാങ്ങും. കഴിഞ്ഞ മാസം രാജ്യാന്തര ഫുട്ബോളിൽ നിന്ന് അലക്സ് സ്കോട്ട് വിരമിച്ചിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി 140 മത്സരം കളിച്ചായിരുന്നു താരത്തിന്റെ വിടവാങ്ങൽ. ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിച്ച റെക്കോർഡ് അലക്സ് സ്കോട്ടിനാണ്.

33 കാരിയായ സ്കോട്ട് ആഴ്സണലിനു വേണ്ടി 140ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ആഴ്സണലിന്റെ കൂടെ ഏഴു എഫ് എ കപ്പ് കിരീടങ്ങളും 9 ലീഗ് കിരീടങ്ങളും സ്കോട്ട് നേടിയിട്ടുണ്ട്. 2008ലെ ആഴ്സണൽ വനിതകളുടെ ചാമ്പ്യൻസ്ലീഗ് വിജയത്തിൽ ഫൈനലിലെ നിർണായക ഗോളും സ്കോട്ടിന്റെ വകയായിരുന്നു.

നിരവധി സ്പോർട്സ് ഇവന്റുകളിൽ അവതാരികയായി എത്തിയിട്ടുള്ള താരം തന്റെ ടെലിവിഷൻ കരിയറിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ആണ് ഫുട്ബോളിനോട് വിട പറയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജിവി രാജ; വിവാ ചെന്നൈയെ വീഴ്ത്തി ബെംഗളൂരു എഫ് സി സെമിയിൽ
Next articleഫ്രഞ്ച് ഓപ്പണ്‍ വനിത സിംഗിള്‍സില്‍ പിവി സിന്ധു സെമിയില്‍