ഇന്ത്യയുടെ ഏഷ്യൻ കപ്പ് സ്വപ്നങ്ങൾ തകർത്ത് കോവിഡ്, ഇന്ത്യ പുറത്ത്

20220123 191248

ഏഷ്യൻ കപ്പിൽ നിന്ന് ഇന്ത്യൻ വനിതാ ടീം പുറത്ത്‌. ഇന്ന് ചൈനീസ് തായ്പായ്ക്ക് എതിരായ വനിതാ ഏഷ്യൻ കപ്പിലെ രണ്ടാം മത്സരത്തിന് ഇറങ്ങാൻ ഇന്ത്യക്ക് ആയില്ല. ടീമിനെ ഇറക്കാനുള്ള 13 താരങ്ങൾ പോലും ഇന്ത്യക്ക് ഉണ്ടായിരുന്നില്ല. കോവിഡ് കാരണം ഇന്ത്യൻ സ്ക്വാഡ് മുഴുവൻ ഐസൊലേഷനിലേക്ക് നീങ്ങി. ഇതോടെ ഈ മത്സരം ഉപേക്ഷിച്ചു. അടുത്ത മത്സരത്തിനും ഇന്ത്യക്ക് ഇറങ്ങാൻ ആവില്ല എന്ന് ഉറപ്പായതോടെ ആണ് ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്തായത്‌‌.

ദീർഘകാലമായി ഏഷ്യൻ കപ്പിനായി ഒരുങ്ങുക ആയിരുന്ന ഇന്ത്യക്ക് വലിയ നിരാശയാണ് ഈ കോവിഡ്‌. ആദ്യ മത്സരത്തിന് മുമ്പ് തന്നെ ഇന്ത്യയുടെ രണ്ട് താരങ്ങൾ കോവിഡ് പോസിറ്റീവ് ആയിരുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യ ഇറാനെതിരെ മികച്ച പ്രകടനം നടത്തുകയും കളി സമനിലയിൽ അവസാനിക്കുകയും ചെയ്തിരുന്നു. അവസാന മത്സരത്തിൽ ഇന്ത്യൻ ചൈനയെ ആയുരുന്നു നേരിടേണ്ടത്. രണ്ട് മത്സരങ്ങളും വാക്ക് ഓവർ ആകും.