ആരിഫ സഹീർ ഇനി ഒഡീഷയിൽ

ഒഡീഷ വനിതാ ടീം ഡിഫൻഡർ ആയ ആരിഫ സഹീറിനെ സൈൻ ചെയ്തു. ഇന്ത്യൻ താരം രണ്ടു വർഷത്തെ കരാറിലാണ് ഒഡീഷയിലേക്ക് എത്തുന്നത്. 24കാരിയായ ആരിഫ അടുത്തിടെയാണ് ഇന്ത്യക്ക് ആയി അരങ്ങേറ്റം നടത്തിയത്. കഴിഞ്ഞ സീസണിൽ ആരിഫ സഹീർ തമിഴ്‌നാട് ക്ലബായ സേതു എഫ് സിക്ക് വേണ്ടി ആയിരുന്നു കളിച്ചിരുന്നത്. സേതു എഫ് സിയെ ഇന്ത്യൻ വനിതാ ലീഗിൽ റണ്ണേഴ്സ് അപ്പ് ആക്കുന്നതിൽ ആരിഫ വലിയ പങ്കുവഹിച്ചിരുന്നു.


Img 20220722 235850

മുമ്പ് കെങ്ക്രെക്ക് ആയും സാമുവൽ ഫുട്ബോൾ അക്കാദമിക്ക് ആയും ആരിഫ കളിച്ചിട്ടുണ്ട്. സൗദി അറേബ്യയിലും കുവൈറ്റിലുമായി വളർന്ന ആരിഫ ആദ്യം ബാസ്ക്കറ്റ്ബോൾ താരമായിരുന്നു. പിന്നീടാണ് ഫുട്ബോളിലേക്ക് എത്തിയത്. പുതുതായി വനിതാ ഫുട്ബോൾ ടീം ഒരുക്കുന്ന ഒഡീഷ കഴിഞ്ഞ ആഴ്ച പ്യാരി സാക്സയെയും സൈൻ ചെയ്തിരുന്നു.