വനിതാ ഫുട്ബോൾ ടീമുമായി എസി മിലാൻ

An AC Milan's football fan waits in front of the Maxiscreen placed in Duomo Square before the Champions League football final match between Liverpool and AC Milan, downtown Milan, 23 May 2007. AFP PHOTO / FILIPPO MONTEFORTE / AFP PHOTO / FILIPPO MONTEFORTE
- Advertisement -

2018/19 സീസണിലെ വുമൺസ് സീരി എയിൽ എസി മിലാൻ പങ്കെടുക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിന് പിന്നാലെയാണ് ഇറ്റാലിയൻ വമ്പന്മാരായ മിലാനും വനിതാ ടീമിനെ പ്രഖ്യാപിച്ചത്. ACF ബ്രെസിയയെ ഏറ്റെടുത്ത് കൊണ്ടാണ് മിലാൻ വനിതാ ഫുട്ബോൾ രംഗത്തേക്ക് ചരിത്രപരമായ ചുവട് വെച്ചത്. AS റോമാ, ഫിയോറെന്റീന, യുവന്റസ് എന്നി സീരി എ ടീമുകളുടെ പാതയാണ് മിലാനും പിന്തുടരുന്നത്.

വനിതാ ഫുട്ബാളിനോടുള്ള വമ്പൻ ക്ലബ്ബുകളുടെ മാറി വരുന്ന സമീപനം പ്രതീക്ഷ വെച്ച് പുലർത്തുന്നതാണ്. യൂറോപ്പ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിടിനടക്കം മിലാന്റെ ഈ നീക്കം പ്രചോദനമാകുമെന്നു പ്രതീക്ഷിക്കാം. വനിതാ സീരി എയിൽ കഴിഞ്ഞ സീസണിൽ ആദ്യമായിറങ്ങിയ യുവന്റസ് കിരീടമുയർത്തി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement