Local Sports News in Malayalam

8 മത്സരങ്ങൾ, അടിച്ച ഗോളുകൾ 90, ഗോകുലം അൺസ്റ്റോപ്പബിൾ!

ഗോകുലം വനിതകൾക്ക് കേരള വനിതാ ലീഗിൽ മറ്റൊരു വലിയ വിജയം കൂടെ. ഇന്ന് കേരള വനിതാ ലീഗിൽ കടത്തനാട്ട് രാജയെ നേരിട്ട ഗോകുലം കേരള എതിരില്ലാത്ത 8 ഗോളുകളുടെ വിജയമാണ് നേടിയത്. ഗോകുലത്തിനായി ഇന്ന് എൽ ഷദയി ഗോകുലത്തിനായി അഞ്ച് ഗോളുകൾ നേടി. ലീഗിലെ ടോപ് സ്കോറർ ആയ എൽ ഷദയിക്ക് ഈ ഗോളുകളോടെ എട്ടു മത്സരങ്ങളിൽ നിന്ന് 37 ഗോളുകൾ ആയി.

14, 20, 46, 60, 85 മിനുട്ടുകളിൽ ആയിരുന്നു ഷദിയുടെ ഗോളുകൾ. ജ്യോതി രണ്ടു ഗോളുകളും മാനസ ഒരു ഗോളും നേടി. എട്ട് മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി ഗോകുലം ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. 8 മത്സരങ്ങളിൽ നിന്ന് 90 ഗോളുകൾ ആണ് ഗോകുലം ഇതുവരെ അടിച്ചത്. ഒറ്റ ഗോൾ പോലും വഴങ്ങിയിട്ടും ഇല്ല.

You might also like