7 മത്സരങ്ങൾ, അടിച്ച ഗോളുകൾ 82 ഗോളുകൾ, വഴങ്ങിയ ഗോളുകൾ പൂജ്യം, ഗോകുലം പറക്കുന്നു!

Img 20220113 201932

ഗോകുലം വനിതകൾക്ക് കേരള വനിതാ ലീഗിൽ മറ്റൊരു വലിയ വിജയം കൂടെ. ഇന്ന് കേരള വനിതാ ലീഗിൽ ലൂക്ക സോക്കറിനെ നേരിട്ട ഗോകുലം കേരള എതിരില്ലാത്ത 8 ഗോളുകളുടെ വിജയമാണ് നേടിയത്. ഗോകുലത്തിനായി ഇന്ന് വിൻ നാലു ഗോളുകൾ നേടി. മ്യാന്മാർ താരം 1, 18, 69, 85 മിനുട്ടുകളിലാണ് ഗോളുകൾ നേടിയത്. എൽ ഷദയി ഇന്ന് രണ്ട് ഗോളുകളും നേടി. ലീഗിലെ ടോപ് സ്കോറർ ആയ എൽ ഷദയിക്ക് ഈ ഗോളുകളോ ഏഴു മത്സരങ്ങളിൽ നിന്നായി താരം 32 ഗോളുകൾ ആയി.

3, 19 മിനുട്ടുകളിൽ ആയിരുന്നു ഷദിയുടെ ഗോളുകൾ. ജ്യോതി, മാനസ എന്നിവർ ഗോകുലത്തിനായി ഒരു ഗോൾ വീതവും നേടി. ഏഴ് മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ഗോകുലം ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. 7 മത്സരങ്ങളിൽ നിന്ന് 82 ഗോളുകൾ ആണ് ഗോകുലം ഇതുവരെ അടിച്ചത്. ഒറ്റ ഗോൾ വഴങ്ങിയിട്ടും ഇല്ല.

Previous articleവീരോചിതം ഋഷഭ് പന്ത്, ഇന്ത്യയുടെ ലീഡ് 200 കടത്തി താരത്തിന്റെ അപരാജിത ശതകം
Next articleഎൽഗാര്‍ വീണു, മേൽക്കൈ ദക്ഷിണാഫ്രിക്കയ്ക്ക് തന്നെ