6 മത്സരങ്ങൾ 74 ഗോളുകൾ, ഗോകുലം ഗംഭീരം!

ഗോകുലം വനിതകൾക്ക് കേരള വനിതാ ലീഗിൽ മറ്റൊരു വലിയ വിജയം കൂടെ. ഇന്ന് കേരള വനിതാ ലീഗിൽ ട്രാവങ്കൂർ റോയൽസിനെ നേരിട്ട ഗോകുലം കേരള എതിരില്ലാത്ത 11 ഗോളുകളുടെ വിജയമാണ് നേടിയത്. ഗോകുലത്തിനായി എൽ ഷദയി ഇന്ന് നാലു ഗോൾ നേടി. ആറു മത്സരങ്ങളിൽ നിന്നായി താരം 30 ഗോളുകൾ ആണ് നേടിയത്. 12, 23, 53,85 മിനുട്ടുകളിൽ ആയിരുന്നു ഷദിയുടെ ഗോളുകൾ. മ്യാന്മാർ താരം വിൻ തിങ് ടുൺ, ജ്യോതി, അനുഷ്ക എന്നിവർ ഗോകുലത്തിനായി ഇരട്ട ഗോളുകളും നേടി. ഒരു സെൽഫ് ഗോളും ഗോകുലത്തിന് ലഭിച്ചു.

ആറു മത്സരങ്ങളിൽ 18 പോയിന്റുമായി ഗോകുലം ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. 6 മത്സരങ്ങളിൽ നിന്ന് 74 ഗോളുകൾ ആണ് ഗോകുലം ഇതുവരെ അടിച്ചത്.