മൂന്നു പെൺകുട്ടികളുടെ മികവിൽ ഒരു ഫുട്ബോൾ ടൂർണമെന്റ്

- Advertisement -

പ്രൊവിഡൻസ് കോളേജിലെ മൂന്നു പെൺകുട്ടികൾ ചേർന്ന് ഒരുക്കിയ ഫുട്ബോൾ ടൂർണമെന്റ് ഇന്നലെ കോഴിക്കോട് നടന്നു. കോഴിക്കോട് മലാപറമ്പിൽ പ്രൊവിഡൻസ് കോളേജിന്റെ ഇവന്റ്സിന്റെ ഭാഗമായാണ് മൂന്നു പെൺകുട്ടികൾ ചേർന്ന് പുരുഷന്മാർക്കായി ഒരു ഫുട്ബോൾ ടൂർണമെന്റ് ഓർഗനൈസ് ചെയ്ത് ഗംഭീരമാക്കിയത്.

16 ടീമുകൾ പങ്കെടുത്ത ത്രീസ് ഫുട്ബോൾ ടൂർണമെന്റാണ് ഇന്നലെ നടന്നത്. ഒരു കളിക്കാരന് 150 രൂപ രജിസ്ട്രേഷൻ എന്ന രീതിയിൽ 4 കളിക്കാരെ ഒരു ടീമിൽ രജിസ്റ്റർ ചെയ്താണ് ടൂർണമെന്റ് നടന്നത്. ജില്ലയിലെ പല ഭാഗത്തു നിന്നുമുള്ള ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ AWH കോളേജ്, കോഴിക്കോടാണ് വിജയികളായി.

4000 രൂപയാണ് വിജയികൾക്കുള്ള സമ്മാനതുക. കളിക്കാനെത്തിയ എല്ലാവർക്കും വയറു നിറയെ ഭക്ഷണവും സൗജന്യമായി ഈ പെൺകുട്ടികൾ ഒരുക്കി. അനൗൺസ്മെന്റും റഫറിമാരെയും ഒക്കെ വെച്ച് ആയി തന്നെ ടൂർണമെന്റ് അവസാനിപ്പിക്കാൻ ഈ‌ സംഘത്തിന് ആയി.

പ്രൊവിഡൻസ് കോളേജിലെ വിദ്യാർത്ഥികളായ നദീൻ ലോയിസ് നികോളാസ്, പൂർണ്ണിമ എ, സാന്ദ്ര ക്ലിപ്പി എന്നിവരാണ് ഈ ടൂർണമെന്റിന് നേതൃത്വം വഹിച്ചത്. റിഷിക , ഡിപാർട്മെന്റ് ഹെഡ് ദീപ അശോക് എന്നിവരും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

വിജയികൾക്കുള്ള സമ്മാനം മുൻ മോഹൻ ബഗാൻ താരം വാഹിദ് സാലി ആണ് നിർവ്വഹിച്ചത്. മുഖ്യാതിഥി ആയ വാഹിദ് സാലിയെ അനുമോദിക്കുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement