2023 വനിതാ ലോകകപ്പിന് ആതിഥ്യം വഹിക്കാൻ ഇല്ല എന്ന് ബ്രസീൽ

- Advertisement -

കൊറോണ വലിയ സാമ്പത്തിക ഭീഷണി ആയ സാഹചര്യത്തിൽ 2023 വനിതാ ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള ശ്രമങ്ങൾ ബ്രസീൽ ഉപേക്ഷിച്ചു. ഫിഫയ്ക്ക് നൽകിയിരുന്ന ബിഡ് ഉപേക്ഷിക്കുന്നതായി ബ്രസീൽ അറിയിച്ചു. നേരത്തെ ബ്രസീൽ ആയിരുന്നു 2023 ലോകകപ്പിന് ഏറ്റവും സാധ്യത കൽപ്പിച്ചിരുന്ന രാജ്യം.

ഇനി കൊളംബിയ, ജപ്പാൻ, ന്യൂസിലൻഡ്-ഓസ്ട്രേലിയ രാജ്യങ്ങൾ സംയുക്തമായി നൽകിയ ബിഡ് എന്നിവയാണ് ഫിഫയുടെ മുന്നിൽ ബാക്കിയുള്ളത്. കൊളംബിയ ആതിഥ്യം വഹിക്കുക ആണെങ്കിൽ അവരെ സഹായിക്കാൻ തയ്യാറാണ് എന്ന് ബ്രസീൽ പറഞ്ഞു.പുരുഷ ഫുട്ബോൾ ലോകകപ്പ് പോലെ വനിതാ ഫുട്ബോൾ ലോകകപ്പിലും 32 ടീമുകളാകുന്ന ആദ്യ ലോകകപ്പാണ് 2023ൽ നടക്കേണ്ടത്.

Advertisement