19കാരിയുടെ ഗോളിൽ ജർമ്മൻ ജയം!!

ഫ്രാൻസിൽ നടക്കു‌ന്ന വനിതാ ലോകകപ്പിൽ വിജയത്തോടെ ജർമ്മനി തുടങ്ങി. ഇന്ന് ചൈനയെ ആണ് ജർമ്മനി തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജർമ്മനിയുടെ വിജയം. ടൂർണമെന്റിലെ ഫേവറിറ്റുകളിൽ ഒന്നായ ജർമ്മനിയെ ആദ്യ പകുതിയിൽ വിറപ്പിക്കാ‌ൻ ചൈനക്കായിരുന്നു. കിട്ടിയ അവസരങ്ങൾ മുതലെടുത്തിരുന്നു എങ്കിൽ ഒരു അത്ഭുത വിജയം നേടാൻ തന്നെ ചൈനക്കായേനെ.

കളിയുടെ 66ആം മിനുട്ടിൽ ഗ്വിൻ ആണ് ജർമ്മനിയുടെ വിജയ ഗോൾ നേടിയത്. 19കാരിയായ ഗ്വിൻ ജർമ്മനിയിലെ ഏറ്റവും മികച്ച ടാലന്റായാണ് അറിയപ്പെടുന്നത്. ഇതിനു മുമ്പ് അണ്ടർ 17 ലോകകപ്പിലും ഗ്വിൻ ജർമ്മനിക്കായി തിളങ്ങിയിരുന്നു. ഇനി ജൂൺ 12ന് സ്പെയിനുമായാണ് ജർമ്മനിയുടെ അടുത്ത മത്സരം.

Exit mobile version