16 മത്സരം, അടിച്ചു കൂട്ടിയത് 293 ഗോളുകൾ, ഇതെന്തൊരു ടീമാണ്!!!

- Advertisement -

ഫുട്ബോളിൽ ഗോൾ സ്കോറിംഗിൽ എന്തെങ്കിലും റെക്കോർഡ് ഒക്കെ ബാക്കി ഉണ്ടെങ്കിൽ അതൊക്കെ തകർന്നതായി കരുതിക്കൊള്ളണം. പോർച്ചുഗലിൽ ബെൻഫിക്കയുടെ വനിതാ ടീം അങ്ങനെയാണ് ഗോളുകൾ അടിച്ചു കൂട്ടുന്നത്. 16 മത്സരങ്ങളിൽ ഇന്ന് 290ൽ അധികം ഗോളുകൾ. ഇത് തമാശയല്ല ലീഗ് ഫുട്ബോളിൽ ആണ് ബെൻഫിക ഈ കളി കളിക്കുന്നത്.

ഇരു മത്സരത്തിൽ ശരാശരി 18 ഗോളുകൾക്ക് മേലെയാണ് ബെൻഫിക അടിച്ചു കൂട്ടുന്നത്. അവസാന മത്സരത്തിൽ ബെൻഫിക വിജയിച്ചത് എതിരില്ലാത്ത മുപ്പത്ത് രണ്ടു ഗോളുകൾക്കാണ്. ഇതുവരെയുള്ള ബെൻഫികയുടെ ഏറ്റവും വലിയ വിജയമാണിത്. ഈ മത്സരം അടക്കം ആറു തവണ ഈ സീസണിൽ ഇരുപതിൽ അധികം ഗോൾ നേടാൻ ബെൻഫിക വനിതകൾക്കായി. ഇതുവരെ 16 മത്സരങ്ങളിൽ നിന്ന് 293 ഗോൾ അടിച്ച ബെൻഫിക ഒരു ഗോൾ പോലും വഴങ്ങിയിട്ടുമില്ല.

ഈ സീസണിലാണ് ബെൻഫിക വനിതാ ടീം ആരംഭിക്കുന്നത്. പോർച്ചുഗലിലെ രണ്ടാം ഡിവിഷനിലാണ് ബെൻഫികയുടെ വനിതാ ടീം ഇപ്പോൾ കളിക്കുന്നത്. രണ്ടാം ഡിവിഷനിൽ ആണെങ്കിലും ഒന്നാം ഡിവിഷണിലെ ടീമുകൾക്ക് ഉള്ളതിനേക്കാൾ മികച്ച സ്ക്വാഡാണ് ബെൻഫികയ്ക്ക് ഇപ്പോഴുള്ളത്. സീസൺ കഴിയുമ്പോഴേക്ക് ഗോളുകൾ എത്രയാകും എന്നേ ഇപ്പോൾ നോക്കേണ്ടതുള്ളൂ.

Advertisement