സൈപ്രസ് കപ്പ്, ഫൈനലിൽ ഇറ്റലിയും സ്പെയിനും

- Advertisement -

സൈപ്രസ് കപ്പിന്റെ ഫൈനൽ ലൈനപ്പായി. ഗ്രൂപ്പ് എ ചാമ്പ്യന്മാരായ ഇറ്റലിയും ഗ്രൂപ്പ് ബി ചാമ്പ്യന്മാരായ സ്പെയിനുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇന്നലെ നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ചെക്ക് റിപബ്ലിക്കിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചാണ് സ്പെയിൻ ഫൈനൽ ഉറപ്പിച്ചത്. സ്പെയിനിനായി ഐറെനെയും അൽക്സിയയും ഗോൾ നേടി.

ഫിൻലാൻഡിനെ സമനിലയിൽ പിടിച്ചായിരുന്നു ഇറ്റലിയുടെ ഫൈനൽ പ്രവേശനം. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ബെൽജിയം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഓസ്ട്രിയയെ തോൽപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement