പ്യാരി സാക്സ ഒഡീഷ എഫ് സി വനിതാ ടീമിന്റെ ആദ്യ വലിയ സൈനിംഗ്

ഒഡീഷ എഫ് സി അവരുടെ പുതിയ വനിതാ ടീമിലേക്ക് ആദ്യ വലിയ സൈനിംഗ് പൂർത്തിയാക്കി. ഇന്ത്യൻ താരമായ ഒയാരി സാക്സയാണ് ഒഡീഷയിൽ കരാറ്റ് ഒപ്പുവെച്ചത്. ഇന്ത്യൻ ദേശീയ ടീമിലെ സ്ഥിരാംഗമാണ് ഫോർവേഡ് ആയ പ്യാരി സാക്സ ഇപ്പോൾ. കഴിഞ്ഞ ഇന്ത്യൻ വനിതാ ലീഗിൽ സ്പോർട്സ് ഒഡീഷക്കായാണ് പ്യാരി സാക്സ കളിച്ചിരുന്നത്. അതിനു മുമ്പ് പ്യാരി ഒഡീഷ പോലീസിനായും കളിച്ചിരുന്നു. 2016ൽ റൈസിംഗ് സ്പോർട്സിലൂടെയാണ് പ്യാരി ആദ്യമായി ദേശീയ തലത്തിൽ കളിക്കുന്നത്.