ചെൽസിയെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി കോണ്ടിനെന്റൽ കപ്പ് ഫൈനലിൽ

- Advertisement -

വനിതാ ഫുട്ബോളിലെ വമ്പൻ പോരാട്ടത്തിൽ വിജയിച്ച് മാഞ്ചസ്റ്റർ സിറ്റി കോണ്ടിനെന്റൽ കപ്പ് ഫൈനലിൽ കടന്നു. ഇന്നലെ നടന്ന സെമിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് സിറ്റി ചെൽസിയെ തോൽപ്പിച്ചത്. ഇംഗ്ലീഷ് സ്ട്രൈക്കർ നികിതാ പാരീസിന്റെ ഇരട്ട ഗോളുകൾ ആണ് ചെൽസിയെ തകർത്തത്. രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.

ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ആഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. ഇംഗ്ലണ്ടിലെ ആദ്യ ഡിവിഷനിലെ ഒന്നാം സ്ഥാനക്കാരാണ് ആഴ്സണൽ. മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം ഡിവിഷനിലെ ഒന്നാം സ്ഥാനക്കാരും. ആദ്യ സീസണിൽ തന്നെ തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പെൺപട ഇന്നും അത്ഭുതങ്ങൾ കാണിക്കുമോ എന്ന് കണ്ടറിയാം.

Advertisement