ഇന്ത്യൻ വനിതാ ലീഗ്, നാലിൽ നാലു വിജയവുമായി ക്രിപ്സ

- Advertisement -

ഇന്ത്യൻ വനിതാ ലീഗിൽ വിജയം ആവർത്തിച്ച് ക്രിപ്സ. ബാംഗ്ലൂരിൽ നടക്കുന്ന ടൂർണമെന്റിലെ തങ്ങളുടെ നാലാം മത്സരത്തിലും ക്രിപ്സ എളുപ്പത്തിൽ വിജയിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ബി ബി കെ എഫ് സിയെ ആണ് ക്രിപ്സ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ക്രിപ്സയുടെ വിജയം. രണ്ട് ഗോളുകളുമായി ഇന്ത്യൻ താരം രത്ന ബാലയ കളിയിലെ താരമായത്.

അഞ്ജു, ശ്വേത ദേവി എന്നിവരും ക്രിപ്സയ്ക് വേണ്ടി ഗോളുകൾ നേടി. നാലു മത്സരത്തിൽ നലു വിജയവുമായി 12 പോയന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാമത് നൽക്കുകയാണ് ക്രിപ്സ ഇപ്പോൾ.

Advertisement