സൗദിയിൽ ഇനി സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാം

- Advertisement -

സൗദിയിലെ സ്ത്രീകൾക്ക് ഇനി സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാം. ഇതുവരെ പുരുഷന്മാർക്കു മാത്രം പ്രവേശനം ഉണ്ടായിരുന്ന സ്റ്റേഡിയങ്ങളിൽ 2018ന്റെ തുടക്കത്തോടെ സ്ത്രീകൾക്കും പ്രവേശനം ഉറപ്പിക്കുമെന്ന് സൗദി ഗവണ്മെന്റ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ തലസ്ഥാനമായ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ സ്റ്റേഡിയത്തിലാകും സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുക.

കുടുംബങ്ങൾക്ക് ഇരിക്കാനായി ഈ മൂന്നു സ്റ്റേഡിയങ്ങളിലും പ്രത്യേകം സ്റ്റാൻഡ് സജ്ജമാക്കി അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കാനാണ് സൗദി ആലോചിക്കുന്നത്. സൗദി ചരിത്രത്തിൽ ഇതുവരെ ഫുട്ബോൾ സ്റ്റേഡിയങ്ങൾ സ്ത്രീകൾക്ക് പ്രവേശനം നിരോധിച്ച മേഖല ആയിരുന്നു. കഴിഞ്ഞ സൗദി ദേശീയ ദിനത്തിലാണ് ആദ്യമായി സ്ത്രീകളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചത്.

അന്ന് സൗദി ചരിത്രത്തെ കുറിച്ച് നടന്ന സംഗീത പരുപാടി കാണാൻ ആയിരുന്നു ഗവൺമെന്റ് സ്ത്രീകൾക്ക് അവസരം നൽകിയത്. ഇനി ഫുട്ബോൾ ഗ്യാലറിയുടെ പതിനഞ്ചു ശതമാനം സ്ഥലം ഫാമിലി സ്റ്റാൻഡ് ആക്കി മാറ്റി സ്ത്രീകൾക്ക് സൗകര്യമുറപ്പിക്കാൻ ആണ് സൗദിയുടെ തീരുമാനം. നേരത്തെ വളരെ കാലത്തെ കാത്തിരിപ്പിനു ശേഷം ഫിസിക്കൽ എജുക്കേഷൻ പഠിക്കാൻ പെൺകുട്ടികൾക്ക് സൗദി അനുമതി നൽകിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement