“ബാഴ്സലോണയിലേക്ക് ഇനി ഒരിക്കലും മടങ്ങില്ല”

ബാഴ്സലോണയിലേക്ക് ഇനി ഒരിക്കലും മടങ്ങില്ല എന്ന വാറ്റ്ഫോർഡിന്റെ യുവതാരം ഡെലഫെയു. ബാഴ്സലോണ അക്കാദമിയിലൂടെ വളർന്നു വന്ന താരമായ ഡെലഫെയു ബാഴ്സലോണയിലെ സമയം പേടിപ്പെടുത്തുന്നാതായിരുന്നു എന്നും പറഞ്ഞു. ഇപ്പോൾ വാറ്റ്ഫോർഡിനായി മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഇവിടെ താൻ സന്തോഷവാൻ ആണെന്നും ബാഴ്സലോണ ഇനി വിളിച്ചാലും താൻ പോകില്ല എന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് രണ്ട് തവണ ബാഴ്സലോണ തന്നെ ഇങ്ങനെ തിരികെ കൊണ്ടു പോയിട്ടുണ്ട്. രണ്ട് തവണയും അവിടെ എനിക്ക് ഒന്നും ചെയ്യാനില്ലായിരു‌ന്നു. മൂന്നാം തവണയും ബാഴ്സലോണയിലേക്ക് മടങ്ങാൻ താൻ ഇല്ലായെന്നും ഡെൽഫെയു പറഞ്ഞു. നേരത്തെ എവർട്ടണിലേക്ക് ട്രാൻസ്ഫർ ചെയ്ത ശേഷം എവർട്ടണിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ താരത്തെ ബാഴ്സലോണ വീണ്ടും ടീമിലേക്ക് തിരികെ വാങ്ങിയിരുന്നു.

ബാഴ്സലോണയിൽ 9ആം വയസ്സ് മുതൽ ഉണ്ട് എങ്കിലും തന്റെ ഫുട്ബോൾ ബാഴ്സലോണയുടെ ശൈലിക്ക് യോജിച്ചതല്ല എന്നാണ് തനിക്ക് തോന്നിയത് എന്ന് ഡെലഫെയു പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിക്കോ റയൽ മാഡ്രിഡിനോ ഒകെ പറ്റിയ ശൈലിയിലാണ് തന്റെ കളി എന്നും താരം പറഞ്ഞു.

Exit mobile version