വൈനാൽഡത്തിനായി പി എസ് ജി ബാഴ്സലോണ യുദ്ധം

വൈനാൾഡം ബാഴ്സലോണയിൽ അടുത്ത സീസണിൽ കളിക്കുമെന്ന് ഉറപ്പിച്ച സ്ഥലത്ത് നിന്ന് കാര്യങ്ങൾ മാറുകയാണ്. വൈനാൾഡത്തിന് മെഡിക്കൽ നടത്താനായി ബാഴ്സലോണ ഒരുങ്ങുന്നതിനിടയിൽ ആണ് പി എസ് ജി വൈനാൾഡത്തിന് വലിയ ഓഫറുമായി എത്തിയിരിക്കുന്നത്. ബാഴ്സലോണ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ ഏറെ അധികം വേതനമാണ് പി എസ് ജി വാഗ്ദാനം ചെയ്തിരിക്കുന്നത്. അതോടെ ഏത് ക്ലബിലേക്കു പോകും എന്ന ആശയക്കുഴപ്പത്തിലാണ് വൈനാൽഡം.

ഫ്രീ ഏജന്റായ താരത്തിന് കാറ്റലോണിയൻ ക്ലബ് 3 വർഷത്തെ കരാർ ആണ് ഉറപ്പ് കൊടുത്തത്. പി എസ് ജിയും മൂന്ന് വർഷത്തെ കരാർ നൽകും. പക്ഷെ ബാഴ്സയെക്കാൾ 10 ശതമാനത്തോളം അധികമാണ് പിഎസ് ജി കരാറിൽ പറയുന്ന ശമ്പളം. ഇരു ക്ലബുകളുമായി താരം ചർച്ചകൾ തുടരുകയാണ്. 30കാരനായ താരം റൊണാൾഡ് കോമാന്റെ സാന്നിദ്ധ്യം കൊണ്ടാണ് ബാഴ്സലോണയിലേക്ക് പോകാൻ ശ്രമിച്ചിരുന്നത്. യൂറോ കപ്പിൽ ഹോളണ്ടിന്റെ ക്യാപ്റ്റൻ ആയ വൈനാൾഡം യൂറോ കപ്പിന് മുമ്പ് ഒരു തീരുമാനം എടുത്തേക്കും.

Exit mobile version