
ഇന്നലെ ബെംഗളൂരുവിൽ കണ്ഠീരവ സ്റ്റേഡിയം നിറയ്ക്കാൻ കിലോമീറ്ററുകൾ യാത്ര ചെയ്തും വരുന്നവർക്ക് താമസ സൗകര്യം ഒരുക്കിയും സമൂഹ മാധ്യമങ്ങളിൽ മുന്നേറ്റങ്ങൾ നടത്തിയും ഇന്ത്യൻ ഫുട്ബോളിനോടുള്ള സ്നേഹത്തെ വേറെ തലത്തിലേക്ക് എത്തിച്ച രണ്ടു ആരാധക കൂട്ടായ്മകൾ. അവർക്ക് ഇന്നലെ സ്റ്റേഡിയം ആൾക്കാരെ കൊണ്ട് നിറയ്ക്കാൻ കഴിഞ്ഞേക്കില്ല എങ്കിലും തൊണ്ട പൊട്ടുന്ന ശബ്ദത്തിൽ ഇന്ത്യൻ ചാന്റുകൾ മുഴക്കി അവർ ഗ്യാലറികൾ നിറച്ചു.
Thank you! I thought @WestBlockBlues and @kbfc_fans were top class last night. Absolutely phenomenal! https://t.co/dULzgvjvmW
— Anant Tyagi (@anant174) June 14, 2017
ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച രണ്ടു ആരാധക കൂട്ടായ്മകൾ രണ്ടു ക്ലബുകൾ എന്നതു വിട്ട് ഒരു രാജ്യം എന്ന നിലയിലേക്ക് ഉയർന്നാണ് ഇന്ത്യയ്ക്കു വേണ്ടി ഒന്നായത്. മഞ്ഞപ്പടയുടെയും വെസ്റ്റ്ബ്ലോക്കിന്റേയും ഇന്നലെ ഒരുക്കിയ ബാന്നറുകളും മറ്റും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാ വിഷയമായിരുന്നു.
ബെംഗളൂരു എഫ് സിയുടെ ആരാധക കൂട്ടായ്മയാണ് വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്, മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയും. ബെംഗളൂരു ഐ എസ് എല്ലിൽ എത്തിയതോടെ അടുത്ത വർഷം മുതൽ പരസ്പരം ഏറ്റുമുട്ടേണ്ട രണ്ടു ആരാധക കൂട്ടങ്ങൾ പക്ഷെ എന്നും ഇന്ത്യൻ ഫുട്ബോളിനു വേണ്ടി ഒന്നിക്കും എന്നാണ് ഉറപ്പു നൽകുന്നത്.
അടുത്തിടെയായി ഇന്ത്യൻ ഫുട്ബോളിൽ ഒരോ ക്ലബുകളും മികച്ച ആരാധക കൂട്ടായ്മകളുമായി ശ്രദ്ധ നേടുന്നുണ്ട്. മുംബൈ എഫ് സിക്കും ഐസോൾ എഫ് സിക്കും മികച്ച ആരാധക കൂട്ടായ്മ ഇതുപോലുണ്ട്. ഇന്ത്യയുടെ മത്സരങ്ങൾക്ക് വേണ്ടി മുമ്പും മഞ്ഞപ്പട ആരാധകർ ഒത്തുകൂടിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial