ചെൽസി തിരഞ്ഞെടുക്കാൻ കാരണം ലംപാർഡ്-വെർണർ

ചെൽസിയിലേക്കുള്ള തന്റെ ട്രാൻസ്ഫറിന് പ്രധാന കാരണം പരിശീലകൻ ഫ്രാങ്ക് ലംപാർഡ് തന്നെയാണ് എന്ന് ജർമ്മൻ താരം തിമോ വെർണർ. ചെൽസിയുമായി കരാർ ഒപ്പിട്ട ശേഷമുള്ള ആദ്യ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. 50 മില്യൺ യൂറോയുടെ കരാറിലാണ് താരം ലെപ്സിഗിൽ നിന്ന് ലണ്ടനിലേക്ക് മാറിയത്.

ലംപാർഡ് തന്നെയാണ് പ്രധാന കാരണം, അദ്ദേഹവുമായി സിസ്റ്റം, തൻറെ ടീമിലെ റോൾ അടക്കമുള്ള കാര്യങ്ങളും വിശദമായി സംസാരിച്ച ശേഷമാണ് താൻ ചെൽസിയെ തിരഞ്ഞെടുത്തത്. ദ്രോഗ്ബ, പീറ്റർ ചെക്ക് അടക്കമുള്ള ഇതിഹാസങ്ങളെ താൻ പിന്തുടർന്നിരുന്നതായും വെർണർ വെളിപ്പെടുത്തി.

Exit mobile version