ബ്രസൽസിൽ യൂറോ ഇല്ല, വെംബ്ലിയിൽ അധിക മത്സരങ്ങൾ

2020 തിലെ യുറോ മാച്ചുകൾ ബ്രസൽസിൽ നിന്നും മാറ്റി. പുതിയ സ്റ്റേഡിയം നിർമാണത്തിലെ അപാകതകളാണ് ബെൽജിയൻ തലസ്ഥാനമായ ബ്രസ്സൽസിന് വിനയായത്. ബ്രസൽസിൽ പുതിയ സ്റ്റേഡിയത്തിൽ നടക്കാനിരുന്നിരുന്ന ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ വെംബ്ലി സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് യുവേഫ പ്രസിഡണ്ട് അറിയിച്ചു.

സെമി ഫൈനലുകളും യൂറോ കപ്പിന്റെ ഫൈനലും വെംബ്ലിയിൽ വെച്ച് നടക്കാനാണ് ഷെഡ്യുൾ ചെയ്തിരുന്നത്. അതിനു പുറമെയാണ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും വെംബ്ലിയിൽ വെച്ച് നടത്തപ്പെടാൻ തീരുമാനം ആയത്. യൂറോ കപ്പിന്റെ അറുപതാം വാർഷികം ആണ് 2020 ലെ യൂറോ കപ്പിലൂടെ ആഘോഷിക്കുന്നത്. പന്ത്രണ്ട് സിറ്റികളിലായാണ് യൂറോ കപ്പ് നടത്തപ്പെടുക. യൂറോപ്പിലെ കരുത്തരായ ടീമുകൾ കപ്പിനായി ഏറ്റുമുട്ടും.ഓപ്പണിങ് മാച്ച് റോമിലെ സ്റെടിയോ ഒളിമ്പിക്കോയിൽ വെച്ചാണ് നടക്കുക

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial