primus mobile
primus mobile

യൂറോ 2020 ഫൈനൽ വെംബ്ലിയിൽ

2020 തിലെ യുറോ ഫൈനൽ വെംബ്ലിയിൽ വെച്ച് നടക്കുമെന്ന് യുവേഫ അറിയിച്ചു. യൂറോ കപ്പിന്റെ അറുപതാം വാർഷികം ആണ് 2020 ലെ യൂറോ കപ്പിലൂടെ ആഘോഷിക്കുന്നത്. പന്ത്രണ്ട് സിറ്റികളിലായാണ് യൂറോ കപ്പ് നടത്തപ്പെടുക. യൂറോപ്പിലെ കരുത്തരായ ടീമുകൾ കപ്പിനായി ഏറ്റുമുട്ടും.ഓപ്പണിങ് മാച്ച്  ജൂൺ 12 നു റോമിലെ സ്റെടിയോ ഒളിമ്പിക്കോയിൽ വെച്ചാണ് നടക്കുക. ക്വീവിൽ വെച്ച് നടക്കുന്ന റയൽ മാഡ്രിഡ് – ലിവർപൂൾ ഫൈനലിന് മുന്നോടിയായി ചേർന്ന എക്സിക്യു്ട്ടിവ് കമ്മറ്റിയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

യുറോ മാച്ചുകൾ ബ്രസൽസിൽ നടക്കാനായിരുന്നു മുൻപത്തെ തീരുമാനം. പിന്നീട ആ തീരുമാനത്തിൽ നിന്നും യുവേഫ പിൻവാങ്ങി. പുതിയ സ്റ്റേഡിയം നിർമാണത്തിലെ അപാകതകളാണ് ബെൽജിയൻ തലസ്ഥാനമായ ബ്രസ്സൽസിന് വിനയായത്. ബ്രസൽസിൽ പുതിയ സ്റ്റേഡിയത്തിൽ നടക്കാനിരുന്നിരുന്ന ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ വെംബ്ലി സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് മുൻപ് യുവേഫ അറിയിച്ചിരുന്നു. സെമി ഫൈനലുകളും യൂറോ കപ്പിന്റെ ഫൈനലും വെംബ്ലിയിൽ വെച്ച് നടക്കാനാണ് ഷെഡ്യുൾ ചെയ്തിരുന്നത്. അതിനു പുറമെയാണ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും വെംബ്ലിയിൽ വെച്ച് നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial