ഫുട്ബോളിൽ ഇത് കല്യാണ കാലം, മെസ്സി മുതൽ നോയർ വരെ വരനാകുന്നു

ഫുട്ബോൾ ഓഫ് സീസൺ കല്യാണ സീസണാക്കി മാറ്റിയിരിക്കുകയാണ് യൂറോപ്യൻ കളിക്കാർ. സാക്ഷാൽ മെസ്സി ഉൾപ്പെടെ നിരവധി താരങ്ങളാണ് ഈ ഓഫ് സീസണിൽ ജീവിതത്തിലെ പ്രധാന നിമിഷത്തിന് തയ്യാറാകുന്നത്.

മെസ്സി  വിവാഹം കഴിക്കാൻ പോകുന്നത് കുറേ കാലമായി ഒപ്പമുള്ള ആന്റൊനെല്ലാ റൊകൂസ്സയെ ആണ്. വിവാഹവുമായി ബന്ധപ്പെട്ട് ചടങ്ങുകൾ ഉള്ളതു കൊണ്ടായിരുന്നു മെസൈ സിംഗപ്പൂരിനെതിരായ മത്സരത്തിൽ പങ്കെടുക്കാതിരുന്നത്. മെസ്സിയെ കൂടാതെ അർജന്റീന താരമായ ഒടമെൻഡിയും വിവാഹിതനാവുകയാണ്.

 

മാഞ്ചസ്റ്റർ യുണൈറ്റഡിലും രണ്ട് പ്രധാന താരങ്ങളുടെ കല്യാണമാണ്. ഡിഫൻഡർമാരായ മറ്റിയോ ഡാർമിയനും ഫിൽ ജോൺസുമാണ് ജീവിത പങ്കാളികളെ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫിൽ ജോൺസിന്റേയും രണ്ടു ദിവസം മുമ്പ് ഡാർമിയന്റേയും വിവാഹ ചടങ്ങുകൾ നടന്നു. മുൻ മാഞ്ചസ്റ്റർ താരമായ മോർഗൻ ഷ്നൈഡർലിനും കഴിഞ്ഞ ആഴ്ച വിവാഹിതനായിരുന്നു. കാമിലി സോൾഡിനെയാണ് ഫ്രഞ്ച് താരം വിവാഹം കഴിച്ചത്.

 

റയൽ മാഡ്രിഡിലും മൂന്നു താരങ്ങളാണ് ഓഫ്സീസൺ വിവാഹം കൊണ്ട് ആഘോഷിക്കുന്നത്. മൊറാത, കൊവചിച്, ലുകാസ് വസ്ക്യു എന്നിവരാണ് മാഡ്രിഡിൽ വിവാഹം കഴിക്കാൻ വധുവെ കണ്ടെത്തിയിരിക്കുന്നത്. മൊണാകോ താരമായ ഫാബിനോയും ഈ മാസം വിവാഹിതനാകും.

 

ബയേൺ മ്യൂണിച്ച് ഗോൾ കീപ്പർ മാനുവൽ നോയറും അത്ലെറ്റിക്കോ മാഡ്രിഡ് താരം ഗ്രീസ്മാനും കൂടെ കല്യാണം കഴിഞ്ഞവരുടെ ലിസ്റ്റിൽ വരും. ഗ്രീസ്മാൻ എറികയെയാണ് വിവാഹം കഴിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഏഴടിച്ച് ഇംഗ്ലണ്ട്, സ്കോട്‍ലാന്‍ഡിനെ കീഴ്പ്പെടുത്തി നെതര്‍ലാന്‍ഡ്സ്
Next articleഇത്തവണയെങ്കിലും സോവിയറ്റ് നഷ്ടപ്രതാപം വീണ്ടെടുക്കുമോ