യൂത്ത്‌ ഐ-ലീഗ്‌ സ്വപ്നവുമായി വയനാട്‌ എഫ്‌ സി

അണ്ടർ 13, 15 യൂത്ത്‌ ഐ-ലീഗ്‌ മൽസരങ്ങളിൽ പങ്കെടുക്കാൻ വയനാട്‌ ഫൂട്ബോൾ ക്ലബ്‌ തയ്യാറെടുക്കുന്നു. മികച്ച നിലയിൽ വയനാട്‌ ജില്ലയിൽ പ്രവർത്തനം നടത്തി കൊണ്ടിരിക്കുന്ന അക്കാദമിക്കു കഴിഞ്ഞ ദിവസം ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ടു സ്റ്റാർ അക്കാദമി അക്രഡിഷൻ ലഭിച്ചു.

യു.എ.ഇ ആസ്ഥാനമായ എത്തിഹാദ്‌ അകാദമിയുടെ സഹകരണത്തോടെയാണു വയനാട്‌ എഫ്‌ സി യൂത്ത്‌ ഐ-ലീഗിനു തയ്യാറെടുക്കുന്നത്‌, ജില്ലയിൽ നിന്നാദ്യമായാണൊരു ടീം ദേശീയ ലീഗുകളിൽ കളിക്കാൻ തയ്യാറെടുക്കുന്നത്‌.

മലയാളിയായ കമറുദ്ദീനിന്റെ ഉടമസ്ഥതയിലുള്ള അൽ എത്തിഹാദ്‌ അകാദമിയുടെ സഹകരണം തന്നെയാണു വയനാട്‌ എഫ്‌ സിയുടെ ശക്തി. എത്തിഹാദ്‌ അകാദമി ബത്തേരിയിൽ ഒരു റെസിഡൻഷ്യൽ അക്കാദമിയും പ്ലാൻ ചെയ്യുന്നുണ്ട്‌.

എം.വി ശ്രേയാംസ്‌ കുമാർ ചെയർമാനായ വയനാട്‌ എഫ്‌ സിക്ക്‌ വഴികാട്ടിയായി എം.ജെ വിജയപത്മനാഭനുമുണ്ട്‌. കാൽപന്തുകളിയെ ജീവനു തുല്ല്യം സ്നേഹിക്കുന്ന വയനാടിനു ഇന്ത്യൻ ഫൂട്ബോളിൽ അർഹിക്കുന്ന ഇടം നേടി കൊടുക്കാൻ വയനാട്‌ എഫ്‌ സിക്കാകും. നോവ അരപറ്റ , ഫാൽകൺസ്‌ കൽപറ്റ, ഫ്രണ്ട്‌ലൈൻ ബത്തേരി തുടങ്ങി വയനാട്ടിലെ 8ഓളം പ്രമുഖ ക്ലബുകൾ വയനാട്‌ എഫ്‌ സിയുമായി കൈ കോർക്കുന്നുണ്ട്‌.

വയനാട്‌ ജില്ലയുടെ മുഴുവൻ പ്രതീക്ഷയും ചുമലിലേന്തിയായിരിക്കും വയനാട്‌ എഫ്‌ സി യൂത്ത്‌ ഐ-ലീഗ്‌ മൽസരങ്ങൾക്കിറങ്ങുക. സ്വന്തം ജില്ലയിൽ നിന്നും ആദ്യമായൊരു ടീം ദേശീയ ലീഗുകളിൽ പങ്കെടുക്കുന്നത്‌ വയനാട്‌ ജനതയും ആവേശത്തോടെയാണു കാത്തിരിക്കുന്നത്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial