Picsart 24 08 14 13 46 02 468

വയനാടിനെയും ഹിമാചലിനെയും സഹായിക്കാനായി AIFF ചാരിറ്റി മത്സരങ്ങൾ നടത്തും

കേരളത്തിലും ഹിമാചൽ പ്രദേശിലും സംഭവിച്ച പ്രകൃതി ദുരന്തങ്ങളിൽ കൈത്താങ്ങ് ആവാൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ (AIFF). ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കേരളത്തിലും ഹിമാചൽ പ്രദേശിലും ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി രണ്ട് ചാരിറ്റി ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള പദ്ധതികൾ ഇന്ന് പ്രഖ്യാപിച്ചു.

ആദ്യ മത്സരം 2024 ഓഗസ്റ്റ് 30-ന് കേരളത്തിലെ മഞ്ചേരിയിൽ (മലപ്പുറത്ത്) നടക്കും. കൊൽക്കത്തൻ ക്ലബായ മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ് ധനസമാഹരണം നടത്താനുള്ള മത്സരത്തിൽ കളിക്കാൻ സമ്മതിച്ചു. സൂപ്പർ ലീഗ് കേരള ഇലവനെതിരെ ആകും മഞ്ചേരിയിൽ മുഹമ്മദൻസ് ഇറങ്ങുക.

ലഖ്‌നൗവിൽ നടക്കുന്ന രണ്ടാമത്തെ ചാരിറ്റി മത്സരത്തിനുള്ള തീയതിയായി 2024 സെപ്റ്റംബർ 2 എഐഎഫ്എഫ് നിർദ്ദേശിച്ചു. ഈ മത്സരം ആരൊക്കെ തമ്മിൽ ആകും എന്ന് എഐഎഫ്എഫ് ഉടൻ പ്രഖ്യാപിക്കും.

Exit mobile version