ശക്തമായ തിരിച്ചു വരവ്, പൊരുതി ജയിച് ചെൽസി

- Advertisement -

ഒരു ഗോളിന് പിറകിൽ പോയ ശേഷം അസാമാന്യ പോരാട്ട വീര്യം പുറത്തെടുത്ത ചെൽസിയുടെ നീലപട വാട്ട് ഫോഡിനെ 4-2 ന് തോൽപ്പിച്ചു. 1-2 ന് പിറകിൽ പോയ ശേഷമാണ് ചെൽസി 3 ഗോളുകൾ തുടർച്ചയായി നേടി ചെൽസി തൽകാലത്തേക്കെങ്കിലും പരിശീലകൻ അന്റോണിയോ കൊണ്ടേക്ക് മേലുള്ള സമ്മർദ്ദം നീക്കിയത്. വാട്ട് ഫോർഡ് മികച്ച കളി പുറത്തെടുത്തെങ്കിലും റിച്ചാർലിസൻ നഷ്ടപെടുത്തിയ രണ്ട് മികച്ച അവസരങ്ങൾക്ക് അവർക്ക് കനത്ത വില നൽകേണ്ടി വന്നു. ചെൽസിക്കായി പെഡ്രോയും ആസ്പിലിക്വറ്റയും ഓരോ ഗോളുകൾ വീതം നേടിയപ്പോൾ ബാത്ശുവായി രണ്ടു ഗോളുകൾ നേടി.

പരിക്കേറ്റ മോസസിന് പകരം ആസ്പിലിക്വറ്റയെ റൈറ്റ് വിങ് ബാക്ക് പൊസിഷനിൽ ഇറക്കിയ കോണ്ടേ റൂഡിഗറിനെ പ്രതിരോധത്തിലേക്ക് തിരിച്ചു വിളിച്ചു. മൊറാത്തക്കും ഹസാർഡിനും ഒപ്പം പെഡ്രോയുമായിരുന്നു ആക്രമണ നിരയിൽ. വാട്ട് ഫോർഡ് ടീമിൽ ആഴ്സണലിനെ തോൽപിച്ച ടീമിൽ നിന്ന് കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല. ക്യാപ്റ്റിൻ ട്രോയ് ദീനി ടീമിലേക്ക് മടങ്ങിയെത്തി. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഒരേ പോലെ അവസരങ്ങൾ ലഭിച്ച മത്സരത്തിൽ പെഡ്രോയുടെ മികച്ച ഫിനിഷിൽ ചെൽസിയാണ് ആദ്യം ലീഡ് നേടിയത്. 12 ആം മിനുട്ടിൽ ഹസാർഡിന്റെ പാസ്സിൽ നിന്നാണ് പെഡ്രോ ഗോൾ നേടിയത്. പക്ഷെ ആദ്യ പകുതി അവസാനിക്കാൻ സെക്കന്റുകൾ ബാക്കി നിൽക്കെ വാട്ട് ഫോഡിന്റെ ലോങ് ത്രോ ക്ലിയർ ചെയ്യുന്നതിൽ ചെൽസി താരങ്ങൾക്ക് പിഴച്ചപ്പോൾ ഡക്കോറെ വാട്ട് ഫോഡിന് സമനില നേടി ക്കൊടുത്തു.

രണ്ടാം പകുതിയിൽ പക്ഷെ വാട്ട് ഫോർഡ് ചെൽസി പ്രതിരോധത്തിന്റെ മുൻ ഒടിക്കുന്നതാണ് കണ്ടത്. റിച്ചാർലിസന് ലഭിച്ച ഫ്രീ ഹെഡ്ഡർ അവസരം പക്ഷെ താരം നഷ്ടപ്പെടുത്തി. ഏറെ വൈകാതെ പക്ഷെ പെരേരയുടെ ഗോളിന് അവസരമൊരുക്കി താരം പ്രായശ്ചിത്തം ചെയ്തു. 49 ആം മിനുട്ടിൽ അങ്ങനെ ചെൽസി 1-2 ന് പിറകിൽ. 61 ആം മിനുട്ടിൽ മൊറാത്തയെ പിൻവലിച്ച കോണ്ടേ ബാത്ശുവായിയെ ഇറക്കി. 68 ആം മിനുട്ടിൽ മാർക്കോസ് ആലോൻസോയെ പിൻവലിച്ച കോണ്ടേ വില്ലിയനെയും കളത്തിൽ ഇറക്കി. ഏറെ വൈകാതെ പെഡ്രോയുടെ പാസ്സ് മികച്ച ഹെഡ്ഡറിൽ ഗോളാക്കി ബാത്ശുവായി ചെൽസിക്ക് ആശ്വാസ സമനില സമ്മാനിച്ചു. പിന്നീട് വിജയ ഗോളിനായി നിരന്തരം പോരാടിയ ചെൽസിക്ക് 87 ആം മിനുട്ടിൽ വൈസ് ക്യാപ്റ്റൻ സെസാർ ആസ്പിലിക്വറ്റ വിജയ ഗോൾ സമ്മാനിച്ചു. ഗോളിന് തൊട്ട് മുൻപ് ഇറങ്ങിയ സപകോസ്റ്റയുടെ പങ്കിൽ വില്ലിയൻ നൽകിയ പാസ്സ് ഗോളാക്കിയാണ് ചെൽസി വൈസ് ക്യാപ്റ്റൻ കൊണ്ടേയുടെ മാനം കാത്തത്. കളി തീരാൻ സെക്കന്റുകൾ ബാക്കിയിരിക്കെ ബാത്ശുവായി രണ്ടാം ഗോളും നേടി ചെൽസിയുടെ ജയം ഉറപ്പിച്ചു.

9 കളികളിൽ നിന്ന് 16 പോയിന്റുമായി ചെൽസി തത്കാലം നാലാം സ്ഥാനത്തേക്ക് ഉയർന്നു. 15 പോയിന്റുള്ള വാട്ട് ഫോർഡ് നാലാം സ്ഥാനത്താണ്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement