വാറ്റ്ഫോർഡിന്റെ സഹ പരിശീകനായി ഷേക്സ്പിയർ എത്തി

കഴിഞ്ഞ ദിവസം പിയേഴ്സണെ മുഖ്യ പരിശീകനായി എത്തിച്ച പ്രീമിയർ ലീഗ് ക്ലബ് വാറ്റ്ഫോർഡ് ഇന്ന് സഹപരിശീലകനെയും നിയമിച്ചു. പ്രീമിയർ ലീഗ് ആരാധകർക്ക് പരിചിതനായ ഷേക്സ്പിയർ ആണ് പിയേഴ്സണ് സഹപരിശീകനായി എത്തുന്നത്. മുൻ ലെസ്റ്റർ സിറ്റി മുഖ്യ പരിശീലകൻ ആയിരുന്നു ഷേക്സ്പിയർ. മുമ്പ് ലെസ്റ്റർ സിറ്റി റനിയേരിയുടെ ഒപ്പം ലീഗ് കിരീടം നേടുമ്പോൾ അസിസ്റ്റന്റായി ഷേക്സ്പിയർ ഉണ്ടായിരുന്നു.

പിയേഴ്സണ് ഒപ്പം വെസ്റ്റ് ബ്രോം, ഹൾസിറ്റി എന്നിവിടങ്ങളില്ലാം സഹപരിശീലകനായി ഷേക്സ്പിയർ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പവും ഷേക്സ്പിയർ പ്രവർത്തിച്ചിട്ടുണ്ട്.

Exit mobile version