വാഹിദ് സാലി ഫതേഹ് ഹൈദരബാദിൽ

- Advertisement -

മുൻ മോഹൻ ബഗാൻ താരം വാഹിദ് സാലി ഇനി ഫതേഹ് ഹൈദരബാദിനായി പന്ത് തട്ടും. കഴിഞ്ഞ ദിവസമാണ് സെക്കൻഡ് ഡിവിഷൻ ക്ലബായ ഫതെഹ് ഹൈദരബാദുമായി വാഹിദ് സാലി കരാറിൽ എത്തിയത്. ഇന്ന് സെക്കൻഡ് ഡിവിഷൻ ഈ സീസണിലെ ആദ്യത്തെ മത്സരത്തിന് ഇറങ്ങുന്ന ഫതേഹ് ഹൈദരബാദിന്റെ ഡിഫൻസീവ് ലൈനിൽ വാഹിദ് സാലിയുമുണ്ടാകും.

മോഹൻ ബഗാൻ, ഒ എൻ ജി സി, ഭവാനിപൂർ എഫ് സി എന്നീ ടീമുകളുടെ സെന്റർ ബാക്കായി കളിച്ച താരമാണ് വാഹിദ് സാലി. പരിക്ക് വില്ലനായിരുന്നില്ല എങ്കിൽ ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച ഡിഫൻഡറാകേണ്ട താരമായിരുന്നു വാഹിദ് സാലി. ഇന്ന് വൈകിട്ട് 4 മണിക്ക് തൃശ്ശൂരിൽ വെച്ച് നടക്കുന്ന മത്സരത്തിൽ എഫ് സി കേരളയെ ആണ് ഫതേഹ് ഹൈദരബാദ് നേരിടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement