വി പി സുഹൈർ ഈസ്റ്റ് ബംഗാളിൽ നിന്ന് ഗോകുലം എഫ് സിയിലേക്ക്

ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റ നിരയിൽ നിന്ന് വി പി സുഹൈർ കേരളത്തിലേക്ക് എത്തുന്നു. ഗോകുലം എഫ് സിയിലേക്കാണ് സുഹൈർ എത്തുന്നത്. സുഹൈറിനെ ഗോകുലത്തിന് ലോണടിസ്ഥാനത്തിൽ കൊടുക്കാനാണ് ഈസ്റ്റ് ബംഗാൾ അംഗീകരിച്ചിരിക്കുന്നത്. ആങ്കിൾ ഇഞ്ച്വറി കാരണം കഴിഞ്ഞ ഡിസംബർ മുതൽ ഈസ്റ്റ് ബംഗാളിനു വേണ്ടി കളത്തിൽ ഇറങ്ങാൻ സുഹൈറിനായിട്ടില്ല. പരിക്ക് ഭേദമായി എത്തുന്ന സുഹൈർ ഇനി ഗോകുലം ജേഴ്സിയിലാകും ഇറങ്ങുക.

നേരത്തെ കേരള പ്രീമിയർ ലീഗിൽ ഗോകുലത്തിനു വേണ്ടി സുഹൈർ ഇറങ്ങി തിളങ്ങിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിൽ മികച്ച തുടക്കമായിരുന്നു സുഹൈറിന് ലഭിച്ചത്. കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഈസ്റ്റ് ബംഗാളിന്റെ പ്രധാന ഗോൾ പ്രതീക്ഷ സുഹൈറായിരുന്നു. കൊൽക്കത്ത ലീഗിലെ പ്രകടനം ഐ ലീഗിലും ഖാലിദ് ജമീലിന്റെ ആദ്യ ഇലവനിൽ സുഹൈറിനെ എത്തിച്ചു. അപ്പോഴാണ് ആങ്കിൾ ഇഞ്ച്വറി വില്ലനായി എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമൂന്നാം ജയത്തോടെ ബംഗാൾ സെമിയിൽ
Next articleമധ്യഭാരത് എഫ് സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര വിജയം