Picsart 24 09 29 18 45 55 340

വിപി സുഹൈർ ഗോകുലം കേരളയിൽ തിരികെയെത്തി!

കോഴിക്കോട്, 29/09/ 2024

ഗോകുലം കേരള എഫ് സിയിൽ തിരികെയെത്തി വി പി സുഹൈർ, ഈസ്റ്റ് ബംഗാളിൽ നിന്നാണ് താരം ഗോകുലത്തിലെത്തുന്നത്. മുൻപ് 2018, 2019 സീസണുകളിൽ ഗോകുലത്തിനായി കളിച്ചിട്ടുണ്ട് സുഹൈർ. ഈ സീസണിൽ ഐ ലീഗ് കീരീടം നേടാനും അത് വഴി ഐ എസ് എൽ എൻട്രി നേടാനും ഉന്നമിട്ടിരിക്കുന്ന ഗോകുലത്തിന് വി പി സുഹൈർ ന്റെ സൈനിങ്‌ നൽകുന്ന ഊർജ്ജം ചെറുതല്ല.

എതിരാളികളുടെ പോസ്റ്റിലേക്ക് ആക്രമണങ്ങളയിച്ചുവിടാനും, തനത് ഫുട്ബോൾ വൈദഗ്ധ്യത്തിനും പേരുകേട്ട സുഹൈറിന്റെ കളിമികവിന് ഇന്ത്യൻ ഫുട്ബോളിൽ ശക്തമായ ട്രാക്ക് റെക്കോർഡുണ്ട്. 2020-ൽ മോഹൻ ബഗാനൊപ്പം ഐ-ലീഗ് ട്രോഫി നേടിയിട്ടുണ്ട് അദ്ദേഹം.

ഗോകുലത്തിൽ തിരിച്ചെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് സുഹൈർ പറഞ്ഞു, “എനിക്ക് ഒരുപാട് നല്ല ഓർമ്മകളും സുഹൃത്തുക്കളുമുള്ള GKFC യിൽ തിരിച്ചെത്തിയതിൽ വളരെ സന്തോഷമുണ്ട്. ഈ വർഷത്തെ ഐ-ലീഗ് ട്രോഫി ഉയർത്താൻ ടീമിനെ സഹായിക്കാൻ ഞാൻ എൻ്റെ പരമാവധി നൽകും. .”

ജികെഎഫ്‌സി പ്രസിഡൻ്റ് വി സി പ്രവീണും സുഹൈറിൻ്റെ തിരിച്ചുവരവിൽ സന്തോഷം പങ്കുവെച്ചു, “വിപി സുഹൈറിനെ ഗോകുലം കേരള എഫ്‌സിയിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ ക്ലബ്ബിൻ്റെ യാത്രയിൽ അദ്ദേഹം ഒരു പ്രധാന ഭാഗമായിരുന്നു, അദ്ദേഹം വീണ്ടും ഞങ്ങളോടൊപ്പം ഉണ്ടാവുന്നത് ഐ ലീഗ് വിൻ ചെയ്യുന്നതിനായുള്ള ടീമിന്റെ മൊത്തം പരിശ്രമത്തെ ശക്തിപ്പെടുത്തും.”

Exit mobile version