വോക്‌സ് വാഗൺ ജർമ്മൻ ഫുട്ബോൾ ടീമിന്റെ സ്പോൺസറാകും

ജർമ്മൻ വാഹന നിർമാതാക്കളായ വോക്‌സ് വാഗൺ ജർമ്മൻ നാഷണൽ ഫുട്ബോൾ ടീമിന്റെ ഒഫീഷ്യൽ സ്പോൺസർമാരാകും. യൂറോപ്പിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ വോക്‌സ് വാഗൺ 2024 വരെ ജർമ്മൻ ടീമിന്റെ സ്പോൺസർമാരായി തുടരും. ൧൯൭൪ മുതൽ ജർമ്മൻ ടീമിന്റെ (DFB) യുടെ സ്‌പോൺസർമാരായ മെഴ്‌സിഡസ്-ബെൻസിനു പകരക്കാരായാണ് വോക്‌സ് വാഗൺ വരുന്നത്. എന്നാൽ കരാറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വോക്‌സ് വാഗണും ജർമ്മൻ ഫുട്ബോൾ അസോസിയേഷനും പുറത്തുവിട്ടിട്ടില്ല.

ജർമ്മൻ ഫുട്ബോൾ രംഗത്ത് വോക്‌സ് വാഗൺ അപരിചിതരല്ല. ബുണ്ടസ് ലീഗ ക്ലബ്ബായ വോൾഫ്സ്ബർഗിന്റെ ഉടമസ്ഥർ വോക്‌സ് വാഗൺ ആണ്. വോക്‌സ് വാഗണിന്റെ തന്നെ സബ്സിഡറി കമ്പനിയായ ഓഡിക്ക് ബയേൺ മ്യുണിക്കിലും എഫ്‌സി ഇൻഗോൾസ്റ്റാഡിലും ഷെയറുകളുണ്ട്. അന്താരാഷ്ട്ര വാഹന നിർമാതാക്കളായ വോക്‌സ് വാഗണുമായുള്ള കരാർ ജർമ്മൻ ഫുട്ബോളിന് ഗുണകരമാണുമെന്നു ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ അഭിപ്രായപ്പെട്ടു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകവരത്തി ലീഗിൽ നദീം കുതിക്കുന്നു, ഷാർക്ക് എഫ്സിക്കും വിജയം
Next articleമാഞ്ചസ്റ്ററിന്റെ സ്വന്തം റെനെ മോളെൻസ്റ്റീൻ ഇനി ബ്ലാസ്റ്റേഴ്സ് കോച്ച്