Site icon Fanport

പതിനാറാം വർഷവും ക്ലബ് വിടാതെ തുർക്കി ഗോൾകീപ്പർ

തുർക്കി ഗോൾ കീപ്പർ വോൾകാൻ തന്റെ നീണ്ടകാലത്തെ ഫെനർബാചിയിലെ കരിയർ തുടരാൻ തീരുമാനിച്ചു. 16ആം വർഷത്തേക്ക് താരം തന്റെ കരാർ പുതുക്കി. 2002ൽ ഫെനെർബചിയിൽ എത്തിയ വോൾകാൻ ക്ലബിന്റെ ക്യാപ്റ്റൻ കൂടിയാണ്. 36കാരനായ വോൾകാൻ 360ൽ അധികം മത്സരങ്ങൾ ക്ലബിനായി കളിച്ചിട്ടുണ്ട്. ഇപ്പോഴും ക്ലബിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറും വോൾകാൻ ആണ്.

കരിയറിൽ ഫെനെർബചിക്കൊപ്പം അഞ്ച് തുർക്കിഷ് ലീഗ് കിരീടങ്ങൾ വോൾകാൻ ഉയർത്തിയിട്ടുണ്ട്. രണ്ട് തുർക്കിഷ് കപ്പും, 3 തുർക്കിഷ് സൂപ്പർ കപ്പും താരം സ്വന്തമാക്കി. തുർക്കിയുടെ വല കാത്തിട്ടുള്ള വോൾകാൻ 60ൽ അധികം മത്സരങ്ങൾ തുർക്കിക്കായി ഗ്ലോവ് അണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ലീഗിൽ രണ്ടാമതായി ഫിനിഷ് ചെയ്ത് ഫെനെർബചിയെ ഇത്തവണ കിരീടത്തിലേക്ക് നയിക്കലാകും വോൽകാന്റെ ലക്ഷ്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version