Picsart 24 07 05 14 05 08 236

ആഴ്സണലിന്റെ വിവിയനെ മിയദെമയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി

ആഴ്സണൽ സ്ട്രൈക്കർ ആയിരുന്ന വിവിയനെ മിയദെമയെ മാഞ്ചസ്റ്റർ സിറ്റി വനിതാ ടീം സ്വന്തമാക്കി. മൂന്ന് വർഷത്തെ കരാറിൽ ഡച്ച് ഇൻ്റർനാഷണൽ ഒപ്പുവെച്ചതായി മാഞ്ചസ്റ്റർ സിറ്റി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അവസാന ഏഴ് സീസണുകളിലായി ആഴ്സണലിന് ഒപ്പം ആയിരുന്നു. അവർക്ക് ആയി 126 ഗോളുകൾ നേടിയിട്ടുണ്ട്‌.

ബാർക്ലേയ്‌സ് വനിതാ സൂപ്പർ ലീഗ് ചരിത്രത്തിലും നെതർലാൻഡ്‌സിനും വേണ്ടി ക്ലബ്ബിനും രാജ്യത്തിനുമായി യഥാക്രമം 80, 95 തവണ വലകുലുക്കിയ റെക്കോർഡ് ഗോൾ സ്‌കോററാണ് മിയദെമെ.

“ഞാൻ സിറ്റി തിരഞ്ഞെടുക്കാനുള്ള കാരണം അവർക്കും എന്നെപ്പോലെ തന്നെയുള്ള അഭിലാഷങ്ങൾ ഉള്ളതുകൊണ്ടാണ്. ലീഗും കിരീടങ്ങളും നേടണമെന്നാണ് അവരുടെ ആഗ്രഹം.” മിയെദെമെ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

ഡബ്ല്യുഎസ്എൽ ചരിത്രത്തിൽ 100 ​​ഗോൾ സംഭാവനകൾ രജിസ്റ്റർ ചെയ്ത ആദ്യ കളിക്കാരി ആവാൻ മിയെദെമെക്ക് ആയിരുന്നു‌. വെറും 83 മത്സരങ്ങളിൽ 70 ഗോളുകളും 30 അസിസ്റ്റുകളും സഹിതം ആൺ അവർ ആ ശ്രദ്ധേയമായ നാഴികക്കല്ലിൽ എത്തിയത്.

Exit mobile version