Site icon Fanport

പുതിയ വിവാ കേരള അക്കാദമി ടീമുകളിലേക്ക് ട്രയൽസ്

വീണ്ടും ഫുട്ബോൾ ലോകത്തേക്ക് തിരിച്ചുവരുന്ന വിവാ കേരള തങ്ങളുടെ അക്കാദമി ടീമുകളിലേക്ക് ട്രയൽസ് നടത്തുന്നു. അണ്ടർ 13, അണ്ടർ 17 വിഭാഗങ്ങളിലാണ് വിവാ കേരള താരങ്ങളെ എടുക്കുന്നത്. 13 വയസ്സിനും 17 വയസ്സിനും താഴെ ഉള്ളവർക്ക് വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ട്രയൽസിന് എത്താം. നാളെ രാവിലെ 9 മണിക്കാണ് ട്രയൽസ് നടക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ള താരങ്ങൾ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ രാവിലെ 8.30ന് മുമ്പ് എത്തേണ്ടതാണ്. ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, 2 ഫോട്ടോ, കളിക്കാൻ ആവശ്യമായ കിറ്റുകൾ എന്നിവ കൊണ്ടുവരണം.

കൂടുതൽ വിവരങ്ങൾക്ക്; 9947847400

Exit mobile version