സെൽഫ് ഗോളിൽ ടൈറ്റാനിയം വീണു, വിവാ ചെന്നൈ മുന്നോട്ട്

- Advertisement -

ജി വി രാജ ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം ദിവസം വിവാ ചെന്നൈക്ക് വിജയം. ടൈറ്റാനിയം എഫ് സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിവാ ചെന്നൈ പരാജയപ്പെടുത്തിയത്.

പതിനൊന്നാം മിനുട്ടിൽ അബൂബക്കർ നേടിയ ഗോളിലൂടെ കളിയുടെ തുടക്കത്തിൽ തന്നെ വിവാ ചെന്നൈ ലീഡ് നേടിയിരുന്നു. എന്നാൽ ഇരുപത്തി എട്ടാം മിനുട്ടിൽ ഉസ്മാനിലൂടെ തിരിച്ചടിച്ച് ടൈറ്റാനിയം സമനില പിടിച്ച് കളിയിലേക്ക് തിരിച്ചുവന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് സെൽഫ് ഗോളിലൂടെ ടൈറ്റാനിയത്തിന് തിരിച്ചടി കിട്ടിയത്. പരാജയത്തോടെ ടൈറ്റാനിയം ടൂർണമെന്റിൽ നിന്ന് പുറത്തായി.

ഇന്ന് വിജയിച്ച വിവാ ചെന്നൈ 27ആം തീയതി ബെംഗളൂരു എഫ് സി റിസേർവ് ടീമിനെ നേരിടും. നാളെ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ നേവി കേരള പോലീസിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement