Site icon Fanport

വിറ്റ്സൽ അത്ലറ്റിക്കോ മാഡ്രിഡിൽ തുടരും, പുതിയ കരാർ ഒപ്പുവെച്ചു

ബെൽജിയം താരം വിറ്റ്സൽ അത്ലറ്റിക്കോ മാഡ്രിഡിൽ തന്നെ തുടരും. 2024 ജൂൺ വരെ താരത്തിന്റെ കരാർ നീട്ടിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ഫ്രീ ഏജന്റായാണ് 2022/23 സീസണിന്റെ തുടക്കത്തിൽ ബെൽജിയൻ മിഡ്‌ഫീൽഡർ സ്പാനിഷ് ക്ലബ്ബിൽ ചേർന്നത്.

Picsart 23 02 22 20 23 53 966

വിറ്റ്സൽ 12 മാസത്തെ കരാറിൽ ആയിരുന്നു ഒപ്പുവച്ചത്‌. എന്നാൽ താരം ഈ സീസണിൽ 25 മത്സരങ്ങളിൽ 45 മിനിറ്റിലധികം കളിക്കുകയാണെങ്കിൽ കരാർ ഒരു വർഷത്തേക്ക് കൂടെ പുതുക്കാൻ വ്യവസ്ഥ ഉണ്ടായിരുന്നു. ആ വ്യവസ്ഥ ഉപയോഗിച്ചാണ് ക്ലബ് കരാർ പുതുക്കിയത്. 34-കാരനായ അദ്ദേഹം ഈ സീസണിൽ അത്‌ലറ്റിക്കോയുടെ പ്രധാന കളിക്കാരനാണ്.

Exit mobile version