സൂപ്പർ സബ് വിനീഷ്യസ് ജൂനിയറിന്റെ മാന്ത്രിക ഗോളുകളിൽ ഫ്ലമംഗോയുടെ തിരിച്ചുവരവ്

- Advertisement -

ബ്രസീലിയൻ വണ്ടർ കിഡ് വിനീഷ്യസ് ജൂനിയറിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ഫ്ലമംഗോയ്ക്ക് വിജയം. എവേ മത്സരത്തിൽ എമെലെക് ക്ലബിനെതിരെയാണ് ഒരു ഗോളിന് പിറകിൽ നിന്ന ശേഷം വിനീഷ്യസിന്റെ ഇരട്ട ഗോളുകളുടെ മികവിൽ 2-1 എന്ന സ്കോറിന് ഫ്ലമംഗോ വിജയിച്ചത്.

67ആം മിനുട്ടിൽ സബ്ബായി എത്തിയായിരുന്നു വിനീഷ്യസിന്റെ താണ്ഡവം‌. 78ആം മിനുട്ടിൽ മികച്ചൊരു സോളോ റണ്ണിലൂടെ ആയിരുന്നു വിനീഷ്യസിന്റെ ആദ്യ ഗോൾ. 86ആം മിനുട്ടിൽ ഒരു കേർവിംഗ് ഇടം കാലൻ ഷോട്ടിലൂടെയാണ് വിനീഷ്യസ് ഫ്ലമംഗോയുടെ തിരിച്ചുവരവ് പൂർത്തിയാക്കിയത്.

2018ൽ വിനീഷ്യസ് ഇതുവരെ 6 ഗോളുകൾ ഫ്ലമംഗോയ്ക്കായി നേടിയിട്ടുണ്ട്. ഈ സീസൺ അവസാനത്തോടെ വിനീഷ്യസ് റയൽ മാഡ്രിഡിനൊപ്പം ചേരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement